മക്ക: ഇക്കൊല്ലത്തെ ഹജ് കര്‍മത്തിന്റെ ഭാഗമായി മിനായില്‍ നടത്തിയ ആരോഗ്യസേവനങ്ങള്‍ക്ക് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന് സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജിലിന്റെ പ്രശംസ. പുണ്യഭൂമിയുടെ ഹൃദയഭാഗത്തുള്ള 200 ബെഡുകളുള്ള ‘മിന അല്‍-വാദി’ ആശുപത്രിയുടെ ചുമതല ഏറ്റെടുത്താണ് ഇത്തവണ അബീര്‍ ചരിത്രം കുറിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അടിയന്തിര ക്ലിനിക്കുകള്‍ മാത്രം നടത്തിയിരുന്ന സ്ഥാനത്ത്് ഇത്തവണ വിപുലമായ സൗകര്യങ്ങളുള്ള മിന അല്‍ വാദി ആശുപത്രിയുടെ ചുമതല സൗദി ആരോഗ്യവകുപ്പ് അബീറിനെ ഏല്പിക്കുകയായിരുന്നു.

അബീറിന്റെ സേവനം സ്തുത്യര്‍ഹമായിരുന്നുവെന്ന് മിന അല്‍ വാദി ആശുപത്രിയില്‍ അബീര്‍ മെഡിക്കല്‍ സംഘത്തെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി പറഞ്ഞു. വിശുദ്ധ ദിനങ്ങളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നെത്തിയ നൂറുകണക്കിന് തീര്‍ഥാടകര്‍ക്കാണ് മിന അല്‍-വാദി ആശുപത്രി ആശ്വാസമേകിയത്.
‘കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ അടിയന്തിര മെഡിക്കല്‍ ക്ലിനിക്കുകളാണ് നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഉത്തരവാദിത്തങ്ങള്‍ ഏറെ വലുതായിരുന്നു, വെല്ലുവിളികളും ഏറെയായിരുന്നു. എങ്കിലും, നിബന്ധനകളില്ലാത്ത മികച്ച പരിചരണം എന്ന ഞങ്ങളുടെ ലക്ഷ്യത്തില്‍ ഒരു മാറ്റവുമുണ്ടായിരുന്നില്ല,’ -അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍ വ്യക്തമാക്കി.

മിനയിലെ സേവനങ്ങള്‍ക്ക് പുറമേ മക്കയിലെ അബീറിന്റെ മുഖ്യ ആശുപത്രിയായ സൗദി നാഷണല്‍ ഹോസ്പിറ്റലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇത്തവണ പുതുതായി ആരംഭിച്ച അത്യാധുനിക ഐ.സി.യു സംവിധാനം നൂറുകണക്കിന് ഹാജിമാര്‍ക്ക് ഉപകാരപ്പെട്ടു. ഹജ് ദിനങ്ങളില്‍ നൂറിലേറെ കാത്ലാബ് ചികിത്സകളാണ് ഇവിടെ തീര്‍ഥാടകര്‍ക്ക് നല്‍കിയത്.
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഹമ്മദ് ആലുങ്ങല്‍, വൈസ് പ്രസിഡന്റുമാരായ ഡോ. ജംഷിത്ത് അഹമ്മദ്, ഡോ. അഫ്സര്‍ ഇഹ്തിഷാം, ജാബിര്‍ വലിയകത്ത്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഡോ. ഫഹീം റഹ്മാന്, ഹജ്ജ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. സഅദ് ഖാന് എന്നിവര്‍ നേതൃത്വം നല്കി.
![]()
