ദോഹ : ഖത്തറിലെ പ്രവാസി കൂട്ടായ്മയായ ‘നോർവ ഖത്തർ’ (NORVA Qatar) സംഘടിപ്പിച്ച ഈദ് സംഗമം സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ഒത്തുചേരാനും ഈദ് ആഘോഷങ്ങളുടെ സന്തോഷം പങ്കുവെക്കാനുമുള്ള ഒരു മികച്ച വേദിയായിരുന്നു നോർവയുടെ ഈദ് സംഗമം. പരസ്പരം സ്നേഹവും സൗഹൃദവും പുതുക്കാൻ ഇത് നോർവ കുടുംബങ്ങൾക്ക് അവസരമൊരുക്കി.
പരിപാടിയുടെ തുടക്കം മുതൽ ഒടുക്കം വരെ പ്രശംസനീയമായ രീതിയിലാണ് നോർവയുടെ ഭാരവാഹികൾ ഇത് ആസൂത്രണം ചെയ്തത്. കൃത്യനിഷ്ഠതയും മികച്ച ക്രമീകരണങ്ങളും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.
പ്രവാസി മലയാളി കൂട്ടായ്മകളുടെ പരിപാടികളിൽ പതിവുള്ളതിൽ നിന്നും വളരേ വെത്യസ്തമായ ഒരനുഭവം ആയിരുന്നു. വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപ്രകടനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി.
ഖത്തറിലെ നിരവധി മലയാളി കുടുംബങ്ങൾ ഒത്തുകൂടിയ ഈ ചടങ്ങ് ഒരു വലിയ കുടുംബസംഗമത്തിന്റെ പ്രതീതിയാണ് ഉളവാക്കിയത്. നാട്ടിലെ പെരുന്നാൾ ആഘോഷങ്ങളുടെ ഓർമ്മകൾ പ്രവാസ ലോകത്ത് പുനഃസൃഷ്ടിക്കാൻ ഈ ഒത്തുചേരലിന് സാധിച്ചു.
പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും സന്തോഷവും വളർത്താൻ നോർവ ഖത്തർ സംഘടിപ്പിച്ച ഈദ് സംഗമം തികച്ചും മാതൃകാപരവും വൻ വിജയവുമായിരുന്നു. നോർവയുടെ പ്രെസിഡന്റ് നിസ്സാം അബ്ദുൽസമദിന്റെ നേതൃത്വത്തിൽ ഭാരവാഹികൽ,എക്സികൂട്ടിവ് അംഗങ്ങൾ പരിപാടി മികവുറ്റതാക്കി.
![]()
