ദോഹ : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ, ഓറിക്സ് യൂണിവേഴ്സിറ്റി, ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “Digital Lifelines Strengthening Resilience” എന്ന വിഷയത്തെ ആസ്പദമാക്കി ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിനായി 2026 മെയ് 19-ന് ദോഹയിലെ ഓറിക്സ് യൂണിവേഴ്സിറ്റിയിലെ അൽ മജ്ലിസ് ഹാളിൽ പൊതു പരിപാടി സംഘടിപ്പിച്ചു. ഏകദേശം 200-ലധികം എഞ്ചിനീയർമാർ, അക്കാദമിക് വിദഗ്ധർ,വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.ഐ ഇ ഐ ഖത്തർ ചാപ്റ്ററിന്റെ ഹോണററി ചെയർമാൻ എൻജിനീയർ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു.
ഘാന അംബാസഡർ മുഹമ്മദ് എൻ. ഇസ്മായിൽ ഡിപ്ലോമാറ്റിക് ഗസ്റ്റായി ചടങ്ങിൽ പങ്കെടുത്തു.

OOREDOO ചീഫ് ബിസിനസ് ഓഫീസർ ഹസ്സൻ അൽ ഇമാദി ഗസ്റ്റ് ഓഫ് ഓണറായി ചടങ്ങിൽ പങ്കെടുത്തു.ORYX University പ്രസിഡന്റ് & ട്രസ്റ്റി അസ്മി അമീറിന്റെ സാന്നിധ്യം ശ്രദ്ധേയമായി.
STARLINK CEO സിറിൽ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി.
UN ലെ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ഡൻ-മാർട്ടിന്റെ പ്രത്യേക വീഡിയോ സന്ദേശവും അവതരിപ്പിച്ചു.
സീനിയർ പെട്രോളിയം എഞ്ചിനീയർ ഖാലിദ് ഫഖ്റൂ സാമൂഹിക പുരോഗതിക്കും സാമ്പത്തിക ശാക്തീകരണത്തിനും എ.ഐയുടെ വളർച്ചയ്ക്കും ടെലികമ്മ്യൂണിക്കേഷന്റെ നിർണായക പങ്ക് വിശദീകരിച്ചുകൊണ്ട് പ്രചോദനാത്മക പ്രസംഗം നടത്തി.

ഖത്തർ-ഇന്തോനേഷ്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ്, സംരംഭകൻ, എന്നീ നിലകളിൽ പ്രശസ്തനായ ഫർഹാൻ അൽ ഷെയ്ഖ് സാങ്കേതിക നവീകരണവും ഡിജിറ്റൽ കണക്റ്റിവിറ്റിയും സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ സംസാരിച്ചു.
ഹെൽത്ത് സെക്ടറിലെ ചീഫിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടറുടെയും ഉപദേഷ്ടാവായ നയീം യൂനിസ്,ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം,ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീയേഴ്സ് പ്രസിഡന്റ് എൻജിനീയർ അഹമ്മദ് ജാസിം അൽ ജോലോ,ഇന്ത്യ, ഫിലിപ്പീൻസ്, മലേഷ്യ, ഓസ്ട്രേലിയ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയറിംഗ് സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
IEI WOMEN’S WING പ്രസിഡന്റ് എൻജിനീയർ ദിൽബ മിദ്ലാജ് പരിപാടി നിയന്ത്രിച്ചു. സാനിയ, എൻജിനീയറാൻമാരായ നൂറ അഫ്സ, ബീഗം സുഫിയ റിയാസ്, സിജില, യൂനിസ്, അനു രേഷ്മ, സാരംഗ് എന്നിവർ AI യെക്കുറിച്ചുള്ള ഡിജിറ്റൽ സ്കിൽ അവതരണങ്ങൾ നടത്തി.

നോബിൾ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ “Building Habitats for planet MARS” എന്ന വിഷയത്തിൽ നടത്തിയ അവതരണവും മറ്റൊരു പ്രധാന ആകർഷണമായി. അമൽ ഷിബു, ശിവാൻഷ് ശർമ്മ, ഹാസിം അഹമ്മദ് എന്നിവർ ചേർന്നാണ് അവതരണം നടത്തിയത്.
ORYX University അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് പ്രൊഫ നജ്ദാവിയുടെ സമാപന പ്രസംഗത്തോടെയാണ് പരിപാടി അവസാനിച്ചത്.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ രൂപീകൃതമായതുമുതൽ കഴിഞ്ഞ 36 വർഷമായി ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന് മികച്ച പ്രൊഫഷണൽ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഖത്തറിലെ എഞ്ചിനീയർമാർക്കായി സ്ഥിരമായി സാങ്കേതിക സെമിനാറുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നതും സംഘടനയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്. എഞ്ചിനീയറിംഗിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിക്കായി പ്രവർത്തിക്കുന്ന ഈ സംഘടന ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന്റെ തുടർച്ചയായ പ്രൊഫഷണൽ വികസനത്തിനായി സാങ്കേതിക ആശയവിനിമയ വേദിയും ഒരുക്കുന്നു.2026 ലോക ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സൊസൈറ്റി ദിനം ആഘോഷിച്ചു
ദോഹ : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ, ഓറിക്സ് യൂണിവേഴ്സിറ്റി, ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “Digital Lifelines Strengthening Resilience” എന്ന വിഷയത്തെ ആസ്പദമാക്കി ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിനായി 2026 മെയ് 19-ന് ദോഹയിലെ ഓറിക്സ് യൂണിവേഴ്സിറ്റിയിലെ അൽ മജ്ലിസ് ഹാളിൽ പൊതു പരിപാടി സംഘടിപ്പിച്ചു. ഏകദേശം 200-ലധികം എഞ്ചിനീയർമാർ, അക്കാദമിക് വിദഗ്ധർ,വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.ഐ ഇ ഐ ഖത്തർ ചാപ്റ്ററിന്റെ ഹോണററി ചെയർമാൻ എൻജിനീയർ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു.
ഘാന അംബാസഡർ മുഹമ്മദ് എൻ. ഇസ്മായിൽ ഡിപ്ലോമാറ്റിക് ഗസ്റ്റായി ചടങ്ങിൽ പങ്കെടുത്തു.
OOREDOO ചീഫ് ബിസിനസ് ഓഫീസർ ഹസ്സൻ അൽ ഇമാദി ഗസ്റ്റ് ഓഫ് ഓണറായി ചടങ്ങിൽ പങ്കെടുത്തു.ORYX University പ്രസിഡന്റ് & ട്രസ്റ്റി അസ്മി അമീറിന്റെ സാന്നിധ്യം ശ്രദ്ധേയമായി.
STARLINK CEO സിറിൽ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി.
UN ലെ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ഡൻ-മാർട്ടിന്റെ പ്രത്യേക വീഡിയോ സന്ദേശവും അവതരിപ്പിച്ചു.
സീനിയർ പെട്രോളിയം എഞ്ചിനീയർ ഖാലിദ് ഫഖ്റൂ സാമൂഹിക പുരോഗതിക്കും സാമ്പത്തിക ശാക്തീകരണത്തിനും എ.ഐയുടെ വളർച്ചയ്ക്കും ടെലികമ്മ്യൂണിക്കേഷന്റെ നിർണായക പങ്ക് വിശദീകരിച്ചുകൊണ്ട് പ്രചോദനാത്മക പ്രസംഗം നടത്തി.
ഖത്തർ-ഇന്തോനേഷ്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ്, സംരംഭകൻ, എന്നീ നിലകളിൽ പ്രശസ്തനായ ഫർഹാൻ അൽ ഷെയ്ഖ് സാങ്കേതിക നവീകരണവും ഡിജിറ്റൽ കണക്റ്റിവിറ്റിയും സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ സംസാരിച്ചു.
ഹെൽത്ത് സെക്ടറിലെ ചീഫിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടറുടെയും ഉപദേഷ്ടാവായ നയീം യൂനിസ്,ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം,ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീയേഴ്സ് പ്രസിഡന്റ് എൻജിനീയർ അഹമ്മദ് ജാസിം അൽ ജോലോ,ഇന്ത്യ, ഫിലിപ്പീൻസ്, മലേഷ്യ, ഓസ്ട്രേലിയ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയറിംഗ് സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
IEI WOMEN’S WING പ്രസിഡന്റ് എൻജിനീയർ ദിൽബ മിദ്ലാജ് പരിപാടി നിയന്ത്രിച്ചു. സാനിയ, എൻജിനീയറാൻമാരായ നൂറ അഫ്സ, ബീഗം സുഫിയ റിയാസ്, സിജില, യൂനിസ്, അനു രേഷ്മ, സാരംഗ് എന്നിവർ AI യെക്കുറിച്ചുള്ള ഡിജിറ്റൽ സ്കിൽ അവതരണങ്ങൾ നടത്തി.
നോബിൾ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ “Building Habitats for planet MARS” എന്ന വിഷയത്തിൽ നടത്തിയ അവതരണവും മറ്റൊരു പ്രധാന ആകർഷണമായി. അമൽ ഷിബു, ശിവാൻഷ് ശർമ്മ, ഹാസിം അഹമ്മദ് എന്നിവർ ചേർന്നാണ് അവതരണം നടത്തിയത്.
ORYX University അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് പ്രൊഫ നജ്ദാവിയുടെ സമാപന പ്രസംഗത്തോടെയാണ് പരിപാടി അവസാനിച്ചത്.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ രൂപീകൃതമായതുമുതൽ കഴിഞ്ഞ 36 വർഷമായി ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന് മികച്ച പ്രൊഫഷണൽ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഖത്തറിലെ എഞ്ചിനീയർമാർക്കായി സ്ഥിരമായി സാങ്കേതിക സെമിനാറുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നതും സംഘടനയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്. എഞ്ചിനീയറിംഗിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിക്കായി പ്രവർത്തിക്കുന്ന ഈ സംഘടന ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന്റെ തുടർച്ചയായ പ്രൊഫഷണൽ വികസനത്തിനായി സാങ്കേതിക ആശയവിനിമയ വേദിയും ഒരുക്കുന്നു.
![]()