ഉനൈസ:രണ്ടാഴ്ച മുമ്പ് നാട്ടിൽ വെച്ച് മരണപ്പെട്ട ഉനൈസ ഒ ഐ സി സി യുടെ സജീവ പ്രവർത്തകനും എക്സിക്യുട്ടീവ് അംഗവുമായിരുന്ന അജേഷ് എന്ന കുട്ടാവയുടെ കുടുംബത്തിന് ധനസഹായം കൈമാറി.
കുടുംബത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കിയ ഉനൈസ ഒ ഐ സി സിയുടെ നേതൃത്വം എത്രയും പെട്ടെന്ന് തന്നെ തീരുമാനമെടുത്ത് ധനസഹായം കൈമാറുകയായിരുന്നു.
സെക്രട്ടറി വിശ്വനാഥൻ കാളികാവും എക്സിക്യുട്ടീവ് അംഗം ഷാഫി തിരൂരും ചേർന്നാണ് ധനസഹായം കൈമാറിയത് .
കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഷാജഹാൻ , ബ്ലോക്ക് പ്രസിഡണ്ട് ശ്രീജിത്ത് , മണ്ഡലം വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ പരപ്പനങ്ങാടി എന്നിവരും പിന്തുണയുമായി ചടങ്ങിൽ പങ്കെടുത്തിരുന്നു.
അജേഷിന്റെ മരണ ദിവസം തന്നെ ഒ ഐ സി സിയുടെ പ്രതിനിധികളായ ഷാജി മണമൽ , ജലീൽ വിളക്കത്ത് എറണാകുളം എന്നിവർ വീട് സന്ദര്‍ശിച്ച് കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേര്‍ന്നിരുന്നു.
![]()
