ജിസാന്‍: കണ്ണൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.ഹനീഫ കൈനക്കോള് (51) ആണ് മരിച്ചത്.കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബൂഫിയ ജീവനക്കാരനായ ഹനീഫ നാട്ടിൽ നിന്ന് അവധി കഴിന് എത്തിയിട്ട് രണ്ടാഴ്ച തികഞ്ഞില്ല.
രക്തസമ്മര്‍ദ്ദം കുറയുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ജിസാനിലെ ഹയാത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ഹാരിസ് കല്ലായി, സിറാജ് പുല്ലൂരാംപാറ, ഉനൈസ് കണ്ണൂര്‍ എന്നിവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്. മയ്യിത്ത് സൗദിയിലെ ജിസാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
![]()
