റിയാദ് : 90 കളിൽ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയം കവർന്ന് യുവതീ യുവാക്കളുടെ പ്രിയ നടനായി മാറിയ കുഞ്ചാക്കോ ബോബൻ 29 വർഷം മലയാള സിനിമയിൽ പൂർത്തീകരിച്ചത്തിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് റിയാദിലെ
ഫാൻസ് അസ്സോസിയയേഷൻ പ്രവർത്തകർ.
നടന വിസ്മയം കൊണ്ട് നിറ സാന്നിധ്യമായി ഈ കാലഘട്ടത്തിലും തന്റെ അഭിനയകല തുടരുന്ന പ്രിയ നടന്റെ 29 വർഷത്തെ സ്നേഹബന്ധം സി എൽ എഫും റിയാദ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റും ചേർന്ന് കേക്ക് കട്ടിങ് സെറിമണിയിലൂടെ ആഘോഷിച്ചു.

അസോസിയേഷൻ പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു.സെക്രട്ടറി സജീർ ചിതറ സ്വാഗതവും,സെൻട്രൽ കോഓർഡിനേറ്റർ സിയാദ് വർക്കല ആമുഖവും പറഞ്ഞ ചടങ്ങിൽ നൂറുകണക്കിന് ആരാധകർ പങ്കെടുത്തു.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ വച്ച് നടന്ന ചടങ്ങിൽ ഹൈപ്പർ മാർക്കറ്റ് പ്രതിനിധി സുധീർ, അരുൺകൃഷ്ണ,ദിപു,വിനോദ് കൃഷ്ണ,അഷ്റഫ് വാഴക്കാട്,സ്വപ്ന വിനോദ്, ഷാജഹാൻ പാണ്ട, അജീഷ, സജീർ ,ആമി ജൂലി ,എഫ് എസ് എം ടീം ,പ്രണവ്,സാജിദ് ,സുധി,സിനി ,റഫീഖ് , ജംഹർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ട്രഷർ നബീൽ മുഹമ്മദ് നന്ദി പറഞ്ഞു.
സാജിദ് സദ്ദാക്കിന്റെ നേതൃത്വത്തിൽ കുഞ്ചാക്കോ ബോബന്റെ സിനിമാപാട്ടുകൾ കൊണ്ട് ഗാന സന്ധ്യയും ,ക്വിസ് കോംപറ്റിഷനും നടത്തുകയുണ്ടായി

![]()
