റിയാദ്: സൗദി കേരള ഫാര്‍മസിസ്റ്റ്സ് ഫോറത്തിന് നവ നേതൃത്വം.
പ്രസിഡന്റ് -ഡോ. സുഹാജ് അബ്ദുല്‍ സലീം (ഖസീം യൂണിവേഴ്സിറ്റി ബുറൈദ),ജനറല്‍ സെക്രട്ടറി-ആബിദ് പാറക്കല്‍ (ജോണ്‍സ് ഹോപ്കിന്‍സ് അരാംകോ ഹോസ്പിറ്റല്‍ ദമ്മാം),
ട്രഷറർ-യാസിര്‍ കെ. പാരി (സഹ്റ ഫാര്‍മസി ഗ്രൂപ്പ് ജിദ്ദ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വൈസ് പ്രസിഡന്റുമാരായി ഡോ. സബ്ന കോട്ട, മുഹമ്മദ് റാഫി ടി.എം., മുഹമ്മദ് അലി കൊളാടി എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി റിഫാദ് കെ. സൈദു, മഹേഷ് പള്ളിയാല്‍തൊടി, നുഫൈല്‍ കെ.കെ. എന്നിവരെയും ജനറൽ ബോഡി യോഗം തെരെഞ്ഞെടുത്തു.
വിവിധ വിംഗുകളുടെ ചുമതല മുഹമ്മദ് ശിഹാബുദ്ദീന് (ചാരിറ്റി), ഷബീര്‍ അലി തോരക്കാട്ടില്‍ (എഡ്യൂക്കേഷന്‍), ഉമൈര്‍ അവേലത്ത് (മീഡിയ) എന്നിവര്‍ക്ക് നല്കി. മെമ്പേഴ്സ് വെല്‍ഫെയര്‍ വിഭാഗം കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. സലാഹുദ്ദീന് കെ., സഫീര്‍ മാഞ്ചേരിയില്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
പ്രവിശ്യാ കോഓര്‍ഡിനേറ്റര്‍മാരായി അത്തീഖ് വി.പി. (ജിദ്ദ), ഹിഷാം മണോലി (ദമ്മാം), മുഹമ്മദ് തന്‍വീര്‍ വി. (മക്ക), അഷ്കര്‍ (മദീന), യൂനുസ് മണ്ണിശേരി (റിയാദ്), സാജിദുറഹ്മാന്‍ (തായിഫ്), ആഷിക് പൂനൂര് (തബൂക്ക്), മുഹമ്മദ് സാഫില്‍ കെ. (റാബിഖ്), മുഹമ്മദ് ത്വയ്യിബ് (ജിസാന്‍), മുഹമ്മദ് നൗഫല്‍ വി. (ഖമീസ്), ഷെറില്‍ കെ. ചെമ്പ്ലോണ് (ബുറൈദ) എന്നിവരെയും തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ഹനീഫ പാറക്കല്ലില്‍, യഹിയ കെ.കെ., ഡോ. അബൂബക്കര്‍ സിദ്ദീഖ് എന്നിവരെയും നിശ്ചയിച്ചു.
ഡോ. അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശിഹാബുദ്ദീന് സ്വാഗതവും റിയാസ് മൊയ്തീന് നന്ദിയും പറഞ്ഞു.
ദ്വൈവാര്‍ഷിക റിപ്പോര്‍ട്ട് മുഹമ്മദ് ശിഹാബുദ്ദീന് അവതരിപ്പിച്ചു. ‘BENEXIA’ ഉള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി പരിപാടികള്‍, ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിവിധ കാമ്പയിനുകള്‍ എന്നിവ ശ്രദ്ധേയമായിരുന്നുവെന്ന് അംഗങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഹനീഫ പാറക്കല്ലില്‍ നേതൃത്വം നല്കി. യഹിയ കെ.കെ. അവതരിപ്പിച്ച പാനല്‍ ജനറല്‍ ബോഡി ഏകകണ്ഠമായി അംഗീകരിച്ചു.
രണ്ട് ദശാബ്ദത്തിലേറെയായി സാമൂഹിക സേവന രംഗത്ത് സജീവമായ സൗദി കേരള ഫാര്‍മസിസ്റ്റ്സ് ഫോറം (SKPF), പൊതുജനങ്ങള്‍ക്കും ഫാര്‍മസി മേഖലയ്ക്കും ഉപകാരപ്രദമായ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു.
![]()
