റിയാദ്: ഏറെ വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ഉള്‍പ്പെടെ 23 നേതാക്കളെ കുറ്റവിമുക്തരാക്കിയ ദില്ലി റോസ് അവന്യൂ സിബിഐ കോടതി വിധി സത്യം മറച്ചു വെക്കാനാവില്ലെന്ന് തെളിയിച്ചതായും ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും പ്രതീക്ഷയും പ്രത്യാശയും പകരുമെന്നും ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന് (ആവാസ്) ഭാരവാഹികൾ പുറത്തിറക്കിയ വാർത്ത കുറിപ്പിലറിയിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യാജ കേസുകളുണ്ടാക്കി വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന മോദി സര്‍ക്കാരിന്റെ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല.
ആവാസ് ഭാരവാഹികളായ അസീസ് മാവൂര്‍, ഇല്യാസ് പാണ്ടിക്കാട്, മജീദ് തിരൂര്‍, അരുണ്‍ റാം, ഗുര്‍പ്രീത് സിങ് എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
![]()
