മഴ മഴ മഴ മഴ വന്നല്ലോ
കുടു കുടു കുടു കുടു പെയ്തല്ലോ.
മാനത്തങ്ങനെ മിന്നുന്നു
മിനു മിനു മിന്നണ മിന്നലുകൾ.
ചട പട വെട്ടണ് ഇടിയൊപ്പം
മാനം ചൊവ്വേ കറുത്തല്ലോ
കാറ്റും വെക്കം വന്നല്ലോ.
കോരിച്ചൊരിയും പെരുമഴയിൽ
കാനനമാകെ നനഞ്ഞല്ലോ.
കുഞ്ഞി കുടിലിൻ മുറ്റത്തു
കാർത്തുമ്പിപെണ്ണ് ചിരിക്കുന്നു
ചന്നം പിന്നം മഴപെയ്തു
ചിരുത പെണ്ണ് ചിരിക്കുന്നു.
മഴയുടെ ശക്തി കുറഞ്ഞല്ലോ
ചാറി ചിതറി പെയ്യുന്നു.
ചാറ്റൽ മഴയിൽ കുട്ട്യോള്
ചാടി തുള്ളി രസിക്കുന്നു.
കുഞ്ഞി തോർത്തുമെടുത്തവരങ്ങനെ
തോട്ടുവരമ്പിലിരിക്കുന്നു.
മഴ മഴ കുടു കുടു പെയ്യുമ്പോൾ
മീനുകളങ്ങനെ തുള്ളുമ്പോൾ
ആർത്തുവിളിച്ചുംകൊണ്ടവരങ്ങനെ
തോർത്തുകൾ വലപോലാക്കീട്ട്
പൂമീനുകളെ തിരയുന്നേ..
![]()
