തിരുവനന്തപുരം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രി യിലെത്തിച്ച സ്കൂള്‍ അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിനും കെഎംഎസ്സിഎല്ലിലെ തീയണ യ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് രഞ്ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
മെയ് പത്തിനായിരുന്നു ഡോ. വന്ദനയ്ക്ക് നേരെ ആക്രമണമുണ്ടായത്. സന്ദീപിന്റെ മുറിവ് തുന്നിക്കെട്ടുന്നതിനിടെ അവിടെയുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് സന്ദീപ് എല്ലാവരെയും ആക്രമിക്കുകയായിരുന്നു. തടയാന്‍ എത്തിയ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു.
മെയ് 23ന് തിരുവനന്തപുരം കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെയാണ് ചാക്ക ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ രഞ്ജിത്താണ് അപകടത്തില്‍ മരിച്ചത്
![]()
