ജിദ്ദ : ജിദ്ദയിലെ മുൻ വ്യവസായി മലപ്പുറം അഞ്ചച്ചവിടി സ്വദേശി സീക്കാ ഹംസ (66)നാട്ടിൽ നിര്യാതനായി.
ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ തലച്ചോറിലെ രക്ത സ്രാവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഹംസയെ എയർ ആംബുലൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സക്ക് ഇടയിൽ മരണം സംഭവിക്കുകയായിരുന്നു.
സൗദിയിലും നാട്ടിലുമായി അനവധി ബിസിനെസ്സ് സംരംഭങ്ങൾ ഉണ്ടായിരുന്നു.ജീവകാരുണ്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാനിധ്യവും ആയിരുന്ന ഹംസ കെ എം സി സി ജിദ്ദ നിലമ്പൂർ ചെയർമാൻ ആയിരുന്നു. ബുധനാഴ്ച രാവിലേ 10 മണിക്ക് കാളികാവ് അഞ്ചചവടി പള്ളിശേരി ജുമാ മസ്ജിദിൽ അടക്കും
![]()
