റിയാദ്: സോനാ ഗോൾഡ് ആൻഡ് ഡയമെന്റ്സിന്റെ സഹകരണത്തോടെ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, എടപ്പയുടെ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. പ്രസിഡന്റ് കരിം കാനാമ്പുറത്തിന്റെ അധ്യക്ഷതയില്‍ മലാസിലെ അൽമാസ് റെസ്റ്റോറന്റ് ഹാളിൽ ചേര്‍ന്ന യോഗം എടപ്പ വുമൺസ് കളക്റ്റീവ് കോർഡിനേറ്റർ നെജു കബീർ ഉൽഘാടനം ചെയ്തു. ചടങ്ങില്‍ കലണ്ടറിൻറെ ഔദ്യോദിക പ്രകാശന കർമ്മം അഡ്വൈസറി ബോര്‍ഡ് മെമ്പർ ഷാജി കൊച്ചിൻ കോർഡിനേറ്റർമാരായ അഷറഫ് മുവ്വാറ്റുപുഴ, അനസ് കോതമംഗലം എന്നിവർക്ക് നൽകി നിർവ്വഹിച്ചു.
ഭാരവാഹികളായ സുഭാഷ് കെ അമ്പാട്ട്, മുഹമ്മദ് ഉവൈസ്, അമീർ കാക്കനാട്, അംജദ് അലി, അജ്നാസ് ബാവു, ലാലു വർക്കി, നിസാർ കൊച്ചിൻ, ഷുക്കൂർ ആലുവ, എം സാലി ആലുവ, സൗമ്യ സക്കറിയ, മിനി വക്കീൽ, സഫ്ന അമീർ, ലിയാ ഷജീർ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഹ്യൂമാനിറ്റേറിയൻ കൺവീനർ നിഷാദ് ചെറുവട്ടൂർ സ്വാഗതവും സ്പോർട്സ് കൺവീനർ ജസീർ കോതമംഗലം നന്ദിയും പറഞ്ഞു .
![]()
