കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കാൻസര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. 2011- 16വരെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു. കളമശ്ശേരിയിൽ നിന്നാണ് നിയമസഭയിലെത്തിയത്.
![]()
