റിയാദ്:വയനാട് മുസ്ലിം ഓർഫനേജ് (ഡബ്ലിയു എം ഒ ) റിയാദ് ചാപ്റ്റർ, വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്ന മർഹൂം മുഹമ്മദ് ജമാൽ സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
പ്രസിഡൻറ് അലി പി സിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സജീർ ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വംനൽകി.
ജമാൽ സാഹിബ് വർത്തമാന കാലത്ത് ജീവിച്ചു മരിച്ചു പോയ അവിശ്വസനീയ വ്യക്തിത്വമായിരുന്നുവെന്നും, കാലത്തിനു മുന്നേ ചിന്തിക്കകുകയും സഞ്ചരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ദീർഘ ദൃഷ്ടിയായിരുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ സത്താർ താമരത്ത് അനുസ്മരിച്ചു .
ജമാൽ സാഹിബിന്റെ ദർശനങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവും, മുഴുവൻ അനാഥകളുടെയും അഗതികളുടെയും കണ്ണീരൊപ്പാനും മാതൃകാപരമായ രീതിയിൽ അനാഥകളെ ഉന്നത നിലവാരത്തിൽ സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാനും ഒരു പുരുഷായുസ്സ് മുഴുവൻ നീക്കി വെച്ച അദ്ദേഹത്തോട് ചെയ്യേണ്ട നന്ദി സൂചകവുമെന്ന് അനുസ്മരണസദസ്സ് അഭിപ്രായപ്പെട്ടു .
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ഉസ്മാൻ അലി പാലത്തിങ്ങൽ, അഡ്വക്കേറ്റ് അനിർ ബാബു, അനീസ് അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി സുധീർ ചൂരൽമല സ്വാഗതവും സുഹൈൽ കൊടുവള്ളി നന്ദിയും പറഞ്ഞു .
വൈസ് പ്രസിഡൻറ് റഫീഖ് മഞ്ചേരി സഫീർ വെള്ളമുണ്ട, സുലൈമാൻ പുൽപ്പള്ളി ജാഫർ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.
![]()
