പ്രൗഡ് ടു ബി ആൻ ഇന്ത്യൻ ജനുവരി 29 ന്
ബുറൈദ : സൗദിയിലെ അൽ ഖസ്സീമിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനാഘോഷത്തോടെനുബന്ധിച്ച് ജനുവരി 29 ന് ഒഐസിസി അൽ ഖസിം സെൻട്രൽകമ്മറ്റി ബുറൈദയിൽ പ്രൗഡ് ടു ബി ആൻ ഇന്ത്യൻ എന്ന പരിപാടി സംഘടിപ്പിക്കുന്നു.
പ്രഗത്ഭരായ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവിധ കലാ പരിപാടികൾ, ഗാന സന്ധ്യ, കുട്ടികളുടെ വൈവിധ്യമർന്ന കലാ പരിപാടികൾ നടത്താനും കേരളത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സാംസ്കാരിക സമ്മേളനത്തിൽ പ്രവാസ ലോകത്തെ പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്നും ഒഐസിസി പ്രോഗ്രാം കമ്മറ്റി കൺവീനർ സജിജോബ് തോമസ് അറിയിച്ചു. ബുറൈദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് അബ്ദുൽ റഹിമാൻ തിരൂർ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, ഉപദേശക സമിതി ചെയർമാൻ സക്കീർ പത്തറ, ജന സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട്, സുധീർ കായംകുളം, ഷിയാസ് കണിയാപുരം ,അനസ് ഹമീദ്, എന്നിവർ പങ്കെടുത്തു
![]()
