ബുറൈദ : സൗദി അറേബ്യയിലെ അൽ ഖസീമിൽ, ശിശുദിനാഘോഷം സംഘടിപ്പിച്ചു.”സിംഗിംഗ് സ്റ്റാർസ്” മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിൽ, ‘കലോത്സവ് 2025’ എന്ന പേരിൽ,സംഘടിപ്പിച്ച ആഘോഷത്തിൽ നൂറോളം വിദ്യാർത്ഥികൾ കലാപരിപാടികളുമായി വേദിയിൽ എത്തി. ഫ്ലവേഴ്സ് ടിവി, ടോപ് സിംഗർ താരം, താരാ രഞ്ജിത്ത്, മുഖ്യ അതിഥിയായി വേദിയിൽ എത്തി. പ്ലസ് ടു, എസ് എസ് എൽ സി, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. മത്സരങ്ങൾ ഇല്ലാതെ,വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച, എല്ലാ കുട്ടികൾക്കും, ട്രോഫികൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം “സിംഗിംഗ് സ്റ്റാർസ്” മ്യൂസിക് ബാന്റിന്റെ, ഗാനമേളയും നടന്നു. പരിപാടികൾക്ക്, സിംഗിംഗ് സ്റ്റാർസ് മ്യൂസിക് ബാൻഡ്, ഡയറക്ടർ, സജി ജോബ് തോമസ്, നേതൃത്വം നൽകി.താര രഞ്ജിത്ത്, സജി, ഡോ .ലൈജു,ഡോ .ലാലു, ആൽബി, റിയ, അബ്നേർ,എന്നിവർ ഗാനങ്ങൾ ആലപിച്ചു.
![]()
