ജുബൈൽ: കഴിഞ്ഞ ഒമ്പതു വർഷമായി സൗദി കിഴക്കൻ പ്രവശ്യയിലെ പ്രവാസി കലാകാരികൾക്കും കലാകാരന്മാർക്കും അവരുടെ മക്കൾക്കും കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പ്രതിമാസ വേദി ഒരുക്കികൊടുക്കുന്ന കൂട്ടായ്മയായ വോയിസ് ഓഫ് ജുബൈൽ ഒൻപതാം വാർഷികമാഘോഷിച്ചു.
ഒമ്പതു വർഷങ്ങൾക്കു മുമ്പ് ഇരുപതോളം കുടുംബങ്ങളുമായി റോബിൻസൺ നാടാർ , സരിത ദമ്പതികളുടെ നേതൃത്വത്തിൽ ആരംഭിച്ച വോയിസ് ഓഫ് ജുബൈലിൽ ഇന്ന് 80ൽ പരം കുടുംബങ്ങൾ സ്ഥിരമായി പങ്കെടുക്കുന്നു . 2025 മുതൽ ബെൻസൺ സാമുവൽ,മഞ്ചു ബെൻസൺ,ദിനു ജോസ്, അമ്പിളി ദിനു , നീതു രാജേഷ് , ധന്യ ഫെബിൻ, മഹേഷ് വിനായക് എന്നിവർ നേതൃത്വം നൽകുന്നു. മ്യൂസിക് മെമ്മോറിസ് ആൻഡ് മാജിക് എന്ന ടൈറ്റിലിൽ നടന്ന ഒമ്പതാം വാർഷികാഘോഷങ്ങളിൽ അതിഥികളായി ജുബൈൽ മലയാളി സമാജം ഭാരവാഹികളായ തോമസ് മാമ്മൂടൻ, ബൈജു അഞ്ചൽ, വനിതാ വിഭാഗം പ്രസിഡന്റ് ആഷാ ബൈജു എന്നിവർ പങ്കെടുത്തു . പ്രോഗ്രം കോർഡിനേറ്റർ മഞ്ചു ,മഹേഷ് വിനായക് , ദിനു ജോസ് ,അമ്പിളി ദിനു എന്നിവർ നേതൃത്വം നൽകി.
ബെൻസൺ സ്വാഗതവും നീതു രാജേഷ് നന്ദിയും പറഞ്ഞു. പ്രോഗ്രാം ധന്യ ഫെബിനും, ബെൻസനും അവതാരകരായി.

![]()
