റിയാദ് :ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധപരിപാടി –റിസ, മിഡിൽ-ഈസ്റ്റിലെ വിവിധ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിലെയും കേരളത്തിലെയും ആറു മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പോസ്റ്റർ രചനാ മത്സരം നടത്തുന്നു.
ലോകാരോഗ്യസംഘടനയുടെ ഈ വർഷത്തെ പുകവലി വിരുദ്ധ പ്രചരണ പ്രമേയമായ ‘പുകയിലയല്ല, നമുക്ക് വേണ്ടത് ഭക്ഷണം’ എന്നതാണ് പോസ്റ്റർ രചനയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള വിഷയം. സബ് ജൂനിയർ (ഗ്രേഡ് 6-8), ജൂനിയർ (ഗ്രേഡ് 9-10), സീനിയർ (ഗ്രേഡ് 11-12) ഓരോ സ്കൂളിൽ നിന്നും എന്നിങ്ങനെ 3 വിഭാഗങ്ങളിലായി 2 വീതം എന്ററികളാണ് സ്വീകരിക്കുക. രചനകൾ അതതു സ്കൂൾ പ്രിൻസിപ്പൽ മാരുടെ സാക്ഷിപത്രം ഉൾപ്പെടെ സ്കൂൾ കോഡിനേറ്റർമാർ മുഖേനെ https://skfoundation.online/poster-competition എന്ന ലിങ്ക വഴി ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണം. കേരളത്തിൽ നിന്നും സൗദിഅറേബിയ ഒഴികെ മറ്റു മിഡിൽ ഈസ്റ് രാജ്യങ്ങളിൽ നിന്നും ഒന്ന്, രണ്ട് , മുന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും സൗദി അറേബിയയിലെ 13 പ്രവിശ്യകളിലെ സ്കൂളുകൾക്ക് പ്രത്യേകം പ്രത്യേകമായും റിസയുടെ സട്ടിഫിക്കറ്റ് ഓൺലൈൻ ആയി നൽകുന്നതാണ്. കൂടാതെ റിസയുടെ ‘ടീൻ ആർമി ഗ്ലോബൽ’ എന്ന കൂട്ടായ്മയിൽ അംഗത്വവും നൽകുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാപേർക്കും പാർട്ടിസിപ്പേഷൻ സട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫൗണ്ടേഷന്റെ വെബ് സൈറ്റ്: www.skfoundation.online സന്ദർശിക്കുകയോ സ്കൂൾ കോഡിനേറ്റർമാരുമായി ബന്ധപ്പെടുകയോ ചെയ്യുക.
![]()
