റിയാദ് : കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ ഉമ്മുൽ ഹമാം സൗത്ത് യുണിറ്റ് നിർവ്വാഹക സമിതി അംഗം ജോജി ജവർലിയാന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ ഫാൽ ഹോൾഡിങ് കമ്പനിയിൽ കഴിഞ്ഞ 13 വർഷമായി ജോലി ചെയ്ത് വരികയായിരുന്ന ജോജി കൊല്ലം സ്വദേശിയാണ്.
യുണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജയരാജ് ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് റോയ് ഇഗ്നെഷ്യസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ കരീം അമ്പലപ്പാറ സ്വാഗതവും ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ്, ട്രഷറർ സുരേഷ്, ജോയിന്റ് സെക്രട്ടറി അബ്ദുൽ കലാം, ജോയിന്റ് ട്രഷറർ മൻസൂർ, എരിയ കമ്മിറ്റി അംഗങ്ങൾ, യുണിറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു.
യൂണിറ്റിന് വേണ്ടി സെക്രട്ടറി അബ്ദുൾ കരീം ജോജിക്ക് ഉപഹാരം കൈമാറി. യാത്രയയപ്പ് ചടങ്ങിന് ജോജി ജവർലിയാൻ നന്ദി പറഞ്ഞു
![]()
