ദമ്മാം: സൗദി കെഎംസിസി ദേശീയ മുന്‍ ട്രഷററും കിഴക്കന്‍ പ്രവിശ്യ കെഎംസിസിയുടെ സ്ഥാപകരില്‍ പ്രധാനിയുമായിരുന്ന എഞ്ചിനീയര്‍ സി ഹാഷിം സാഹിബിന്റെ ഓര്‍മ്മ പുസ്തകം ‘യാ ഹബീബി ‘ആഗസ്റ്റ് 4 ന് പുറത്തിറങ്ങും.
പ്രവാസ ലോകത്ത് സി ഹാഷിം സാഹിബിന്റെ പരിചയ സമ്പത്തിന്റെ നേരനുഭവങ്ങള്‍ പങ്കുവെച്ചു മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് എംപിമാര്‍, എംഎല്‍എമാര്‍ ദേശീയ സംസ്ഥാന ഭാരവാഹികള്‍, കെഎംസിസിയുടെ വിവിധ രാജ്യങ്ങളിലുള്ള നേതാക്കള്‍, സൗദിയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മാധ്യമ രംഗത്തെ പ്രമുഖര്‍, എഞ്ചിനീയര്‍ സി ഹാഷി മിന്റെ വിവിധ തുറകളിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ എന്നിവരുടെ നൂറ്റന്പത് അനുഭവക്കുറിപ്പുകള്‍, അറുന്നൂറോളം പേജുകള്‍, അപൂര്‍വ ചിത്രങ്ങള്‍, മനോഹരമായ നിര്‍മ്മിതി എന്നിങ്ങനെ സമ്പന്നമാണ് ഓര്‍മ്മ പുസ്തകം.
കണ്ണൂര്‍ എടക്കാട് സ്വദേശിയായ സി ഹാഷിം മൂന്നര പതിറ്റാണ്ട് കെഎംസിസിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ഫിറോസയാണ് ഭാര്യ.
![]()
