ജിദ്ദ: ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കൊണ്ടോട്ടി സ്വദേശി മരിച്ചു. കൊണ്ടോട്ടി കരിപ്പൂര്‍ താഴത്തെ പള്ളിയാളി പുതുക്കുളം അബ്ദുല്‍ റഷീദ് (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ റഷീദ് ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ റുബീന. മക്കള്‍: മുഹമ്മദ് റംഷാദ്, റാനിയ ഷെറിന്, മുഹമ്മദ് ത്വയ്യിബ്. നിയമ നടപടികൽ പൂര്‍ത്തീകരിക്കാനായി കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.
![]()
