റിയാദ് :ഒഐസിസി അൽഖർജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
വിബിൻ പോൾ ആമുഖ പ്രഭാഷണം നടത്തി.അൽഖർജ്ജ് യൂണിറ്റ് പ്രസിഡന്റ് സവാദ് അയത്തിൽ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ചാണ്ടി ഉമ്മൻ എം എൽ എ ഉത്ഘാടനം ചെയ്തു.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര,കെ എം സി സി പ്രതിനിധി ഷബീബ്, സാമൂഹിക പ്രവർത്തകരായ ഷിഹാബ് കൊട്ടുകാട്, ഡോ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷാജി മൂത്തേടം സ്വാഗതവും ട്രഷറർ ബോസ് ജോയി പൊട്ടക്കൽ നന്ദിയും പറഞ്ഞു.
![]()
