കൊല്ലം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു.തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം റീ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങി. പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി.അതുല്യയുടെ സഹോദരി അഖിലയും അഖിലയുടെ ഭർത്താവും മൃതദേഹത്തോടൊപ്പം നാട്ടിൽ എത്തിയിട്ടുണ്ട് .
19-ാം തിയ്യതി പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. 29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവായ സതീഷെന്നാണ് കുടുംബത്തിൻ്റെ പരാതി.
![]()
