ഉമ്മൻ ചാണ്ടി ഒരു പൊതു പ്രവർത്തകന്റെ
ത്യാഗപൂർണമായ ജീവിതം എങ്ങിനെയായിരിക്കണമെന്നത് ആറു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന പൊതു ജീവിതം കൊണ്ട് അടയാളപ്പെടുത്തി വെച്ച ജനകീയനായ രാഷ്ട്രീയ നേതാവ്.ജീവിതത്തിലുടനീളം അദ്ദേഹം പുലർത്തിയ സത്യസന്ധതയും,അതിവേഗം ബഹുദൂരം കേരള ജനതക്കായി തളരാതെ നടന്നു തീർത്ത വഴിത്താരകളും, ഒരു പ്രകാശ ഘോപുരം കണക്കെ പുതിയ തലമുറയ്ക്ക് മാതൃകയാകട്ടെ.
കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ തുടക്കം,
കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി,
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്,പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് എം എൽ എ ആയി നിയമസഭയിലേക്ക്,
സംസ്ഥാന തൊഴില്‍മന്ത്രി,
കരുണാകരൻ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി, ഐക്യ ജനാധിപത്യമുന്നണി
കണ്‍വീനര്‍,ധനകാര്യമന്ത്രി.
സംസ്ഥാന മുഖ്യമന്ത്രി,
ജനസമ്ബര്‍ക്ക പരിപാടിക്ക് യു.എൻ. അവാര്‍ഡ്, ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി,തുടങ്ങി പാർട്ടിയുടെ എല്ലാ പദവികളും വഹിച്ചിട്ടുള്ള ഒരു തികഞ്ഞ ജനകീയനായ പൊതുപ്രവർത്തകൻ അതായിരുന്നു കുഞ്ഞൂഞ്ഞു എന്ന ഉമ്മൻ ചാണ്ടി.
അദ്ദേഹത്തിന്റെ കാരുണ്യവും, കനിവും, പരിഗണനകളും, ദയാ വായ്പും കൊണ്ട് മാത്രം, പ്രവാസികൾ ഉൾപ്പെടെ ഉള്ള ജനതയുടെ തുടിക്കുന്ന ഹൃദയത്തിൽ ഉമ്മൻചാണ്ടി എന്നുമെന്നും, ഇതിഹാസ സമാനമായി ജീവിക്കും. ഒരിക്കലും മരണമില്ലാത്ത ഒരു മഹത് ജന്മമായ്.
കേരളത്തിന്റെ കുഞ്ഞൂഞ്ഞിന്, ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്,
ആദരാഞ്ജലികളോടെ,
സുരേഷ് ശങ്കർ
പ്രസിഡന്റ്.ഒഐസിസി
തൃശൂർ ജില്ല കമ്മിറ്റി .
റിയാദ് സൗദി അറേബ്യ
![]()
