സൗദി അറേബ്യ: സൗദി അറേബിയയിൽ നാളെ ബുധനാഴ്ച്ച മുഹറം ഒന്നായിരിക്കുമെന്നു സുപ്രിം കോടതി വാർത്താകുറിപ്പിൽ പറഞ്ഞു. ചന്ദ്രക്കല കണ്ടതിനെ തുടർന്ന് സൗദി അറേബ്യയിലെ സുപ്രീം കോടതി ബുധനാഴ്ച്ച ഇസ്ലാമിക വർഷത്തിലെ (1445) മുഹറത്തിന്റെ ആദ്യ ദിനമായി പ്രഖ്യാപിച്ചു. ചന്ദ്രദർശനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കോടതി പരിശോധിക്കുകയും ദുൽഹജ്ജ് മാസം പൂർത്തിയായതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച (ജൂലൈ 18) ദുൽഹിജ്ജ മാസത്തിലെ അവസാന ദിവസമായി സുപ്രീം കോടതി തീരുമാനിച്ചത്. ബുധനാഴ്ച്ച മുഹറം ഒന്നായിരിക്കുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
![]()
