അബുദാബി: യാത്രാമധ്യേ തന്നെ കണ്ടു അമ്പരന്നു നിന്ന പ്രവാസി തൊഴിലാളികളെ തന്റെ അരികിലേക്ക് വിളിച്ചു വരുത്തി അവർക്കൊപ്പം നിന്ന് സെൽഫി എടുത്ത യു.എ.ഇ പ്രസിഡണ്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന് ആണ് പ്രവാസികളായ രണ്ടു തൊഴിലാളികളെ അരികിലേക്ക് വിളിച്ചു വരുത്തുകയും സുഖവിവരാന്ന്വേഷണങ്ങൾക്കൊടുവിൽ അവരുടെ തന്നെ മൊബൈൽ വാങ്ങി സെൽഫി എടുത്തു നൽകിയത്. ഈ വീഡിയോയാണ് കഴിഞ്ഞ മണിക്കൂറുകളിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കപ്പെടുന്നത്. യാദൃശ്ചികമായി പ്രസിഡണ്ടിനെ കണ്ട അമ്പരന്ന തൊഴിലാളികളെ അരികിലേക്ക് പ്രസിഡണ്ട് തന്നെ വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരുമായി സംസാരിക്കുന്ന വീഡിയോ പ്രാദേശിക അവതാരകൻ പകർത്തി ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. ഈ വിഡിയോയാണ് വൈറലാകുന്നത്. ഇതിനുമുൻപും പ്രസിഡണ്ടിന്റെ മനുഷ്യത്വ പരമായ പല വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
![]()
