മെയ്ക്കിങ്ങിൽ വിസ്മയം തീർത്തു എമ്പൂരാൻ
എമ്പുരാൻ കണ്ടു.
ഏതൊരു മൂവിയും ഓരോ പ്രേക്ഷകനും അവന്റെ അഭിരുചിക്കനുസരിച്ചു വ്യത്യസ്ത അഭിപ്രായമായിരിക്കും.
മുരളി ഗോപി രചിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പൂരാൻ മേക്കിങ്ങിൽ ഒരു വമ്പൻ വിഷ്വൽ ട്രീറ്റ് ആണു നമ്മുക്ക് നൽകുന്നത്.സുജിത് വാസുദേവൻ്റെ സിനിമട്ടോഗ്രാഫി എടുത്തു പറയേണ്ടതാണ്.കുറച്ചു നെഗറ്റീവ് ആയി തോന്നിയത് സിനിമയുടെ ദൈർഘ്യം ആണ്.പ്രത്യകിച്ചും ആദ്യ പകുതിയിൽ വല്ലാതെ ലാഗ് ചെയുന്ന ഫീൽ ഉണ്ടാക്കുന്നുണ്ട്.
എങ്കിലും വളരെ മികച്ച ഒരു സെക്കൻഡ് ഹാഫ് എംപുരാൻ നമുക്ക് തരുന്നുണ്ട്.സിനിമ ഇന്നത്തെ രാഷ്ട്രീയം ആണ് ചർച്ച ചെയുന്നത് എങ്കിലും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെ എല്ലാം നന്നായി ട്രോൾ ചെയ്യുന്നുണ്ട് . അതിൽ തന്നെ വർഗ്ഗീയ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നതിന് തിരക്കഥകൃത്തും സംവിധായകനും ധൈര്യപൂർണ്ണമായ നിലപാട് ആണു സ്വീകരിച്ചിരിക്കുന്നത്.
ഏറ്റവും മികച്ച പെർഫോമൻസ് വില്ലൻ അഭിമന്യു സിംഗിൻ്റെ ആണ്. പല സീനുകളിലും
വില്ലന് ഉള്ള അത്ര ഇംപാക്ടും ബിജിഎം ഉം നായകന്മാർക്ക് പോലും ഇല്ല തോന്നിപോകും.
ഫസ്റ്റ് ഹാഫിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതിരുന്ന മഞ്ജു വാരിയർ സെക്കൻഡ് ഹാഫിൽ ഫുൾ സ്കോർ ചെയ്തിട്ടുണ്ട്.
ടോവിനോ തോമസ്,ഇന്ദ്രജിത്,ബൈജു,മണിക്കുട്ടൻ,സുരാജ് വെഞ്ഞാറമൂട്, നൈല ഉഷ എന്നിവരും അവരുടെ ഭാഗങ്ങൾ നന്നായി ചെയ്തു.
പൃഥ്വിരാജ് എന്ന സംവിധായകന്റെ ഗംഭീര മേക്കിങ് ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ഇന്റർവെലിന് മുൻപുള്ള സീനിലൊക്കെ പുള്ളി സെറ്റ് ചെയ്തിരിക്കുന്ന ഫ്രെയിംസ് ഗംഭീരമാണ്. ക്ലൈമാക്സ് സീനും ഫൈറ്റും എല്ലാം
നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് ആണു എമ്പൂരാൻ നൽകുന്നത് എന്നു നിസംശയം പറയാൻ കഴിയും.ഒരിക്കലും ഈ മൂവി നിരാശപ്പെടുത്തില്ല.
റിയാദിലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു.
![]()
