ഷാർജ : കായംകുളം എൻ ആർ ഐ – യു എ ഇ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷാർജ ഹൽവാൻ പ്രവിശ്യയിലെ ലുലു സെൻട്രൽ മാൾ ഹാളിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായംകുളം നിവാസികൾ പങ്കെടുത്തു. ചടങ്ങിൽ സെക്രട്ടറി അജിത് കണ്ടല്ലൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജൻ പിള്ള അധ്യക്ഷത വഹിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, രക്ഷാധികാരി ജോൺ മത്തായി, ട്രഷറർ ഐപ്പ് ജോർജ്ജ്,വൈസ് പ്രസിഡന്റ് റജി സാമൂവൽ നൗഷാദ്, ഹസൻ, സേതുനാഥ്, അജിത് കെ കെ സി , ശ്രീകുമാർ, സുജിത് കണ്ടല്ലൂർ, ഷാജഹാൻ, അൻവർഷാ, സജീർ പെരിങ്ങാല തുടങ്ങിയവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.

![]()
