റിയാദ്:ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു യാത്രയാവാൻ നിന്നിരുന്ന കോഴിക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു. നസീമിൽ താമസസ്ഥലത്ത് കോഴിക്കോട് ഏലത്തൂർ പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി മുഹമ്മദ് ഷെബീർ(27) ആണ് താമസസ്ഥലത്ത് മരിച്ചത്.
പരേതരായ മുസ്തഫ-സുഹ്റ ദമ്പതികളുടെ മകനാണ്.
ശാരീരിക അസ്വസ്ഥതകൾ കാരണം ഇന്ന് രാത്രിയുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് റിയാദ് കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്ക് ചികിത്സർത്ഥം യാത്ര തിരിക്കാനിരിക്കയാണ് മരണം സംഭവിച്ചത്
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, കോഴിക്കോട് ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ അലി അക്ബർ,റാഷീദ് ദയ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കും
![]()
