കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതക കേസിൽ ഒരു വിദ്യാർത്ഥി കൂടി അറസ്റ്റിൽ .ഷഹബാസിനെ ആക്രമിക്കുന്നതിൽ നേരിട്ട് പങ്കെടുത്തതിനാണ് അറസ്റ്റ്. താമരശേരി സ്വദേശിയായ വിദ്യാർത്ഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും. ഈ കേസിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിനിടെയാണ് പുതിയ അറസ്റ്റ്.
നേരിട്ട് 5 വിദ്യാർത്ഥികളാണ് കൊലപാതകത്തിൽ പങ്കെടുത്തതെങ്കിലും ആസൂത്രണത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. കൊലപാതക സമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരെയും ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.
![]()
