ജിദ്ദ: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി കോട്ടക്കല്‍ മണ്ഡലം കെഎംസിസി തമര് ചലഞ്ച് സംഘടിപ്പിച്ചു. രണ്ട് മാസം മുമ്പ് നടത്തിയ തമര് ചലഞ്ച് കാമ്പയിനില്‍ ഓര്‍ഡര്‍ നല്കിയ കോട്ടക്കല്‍ മണ്ഡലത്തിന്റെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റിയില്‍ നിന്നുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഈത്തപ്പഴം വിതരണം ചെയ്തു.
കോട്ടക്കല്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കോട്ടക്കല്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് മുഹമ്മദലി ചെരട ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബുവിന് തമര് ബോക്സ് നല്കി വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് കുഞ്ഞിപ്പ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം കെഎംസിസി ഭാരവാഹികളായ അഹമദ് കുട്ടി, അന്‍വര്‍ പൂവ്വല്ലൂര്‍, മുന്‍ കെഎംസിസി ഭാരവാഹികളായ കെ. എം മൂസ ഹാജി കോട്ടക്കല്‍, നാസര്‍ ഹാജി കല്ലന്, മുഹമ്മദലി ഇരണിയന്‍, അന്‍വര്‍ സാദത്ത് കുറ്റിപ്പുറം, അഷ്റഫ് മേലേതില്‍, ഷരീഫ്, അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.തമര് ചലഞ്ച് വിജയിപ്പിക്കാന്‍ പരിശ്രമിച്ച മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരെയും ജിദ്ദ – കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഷാജഹാന് പൊന്മള, ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു കോട്ടക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.
![]()
