ന്യൂഡൽഹി :വാഹനാപകടങ്ങളില്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക്
കേന്ദ്രസര്‍ക്കാര്‍ പാരിതോഷികമായി 25,000 രൂപ നല്‍കുമെന്ന് കേന്ദ്രമന്ത്രി.കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് പരിതോഷിക തുക ഉയർത്തിയത് പ്രഖ്യാപിച്ചത്.നടന് അനുപം ഖേറിനൊപ്പം നാഗ്പൂരില്‍ റോഡ് സുരക്ഷയെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം.
അപകടത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസിന് വിവരം ലഭിച്ചാല്‍ ഇരയുടെ ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഗഡ്കരി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിരുന്നു. പാരിതോഷികം പദ്ധതി ദേശീയ പാതകളിലും സംസ്ഥാന പാതകളിലും അപകടം പറ്റി പരുക്കേറ്റവര്‍ക്ക് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ നിര്‍ണായകമായ ആദ്യ മണിക്കൂറില്‍ റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രികളില്‍ എത്തിക്കുന്നയാള്‍ക്ക് നിലവില്‍ ലഭിക്കുന്ന പാരിതോഷികമായ 5,000 രൂപ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![]()
