തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ജൂലൈ 31-നകം സ്ഥാപിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണീ തീരുമാനം എടുത്തത്.സംസ്ഥാനത്തെ നിരത്തുകളിലെ ‘നോ പാര്‍ക്കിംഗ്’ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാൻ മന്ത്രി നിര്‍ദ്ദേശം നല്കി. റോഡുകളിലെ പുനര്‍ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. വിവിധതരത്തില്‍പ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് മനസിലാകുന്ന വിധം തയാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു.
![]()
