റിയാദ് :കെഎംസിസി റിയാദ് ധർമടം മണ്ഡലം, കണ്ണൂർ ജില്ലാ തസ്വീദ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളെയും ഉൾപെടുത്തി നടത്തിയ രണ്ട് ദിവസമായി നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ മട്ടന്നൂർ മണ്ഡലം ചാമ്പ്യൻമാരും ധർമടം റണ്ണറപ്പ് ട്രോഫിയും കരസ്ഥമാക്കി.
റിയാദ് സുലൈ ടെക്സാ’ ഫ്ലഡ് ലൈറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കണ്ണൂർ ജില്ലയിലെ 10 ടീമുകളിലായി 130 കളിക്കാർ പങ്കെടുത്തു.മത്സരത്തിന്റെ ഉത്ഘാടനം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്, സി. പി മുസ്തഫ നിർവഹിച്ചു.വിന്നേഴ്സിനുള്ള ട്രോഫി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. കെ മുഹമ്മദ് നിർവഹിച്ചു.
റണ്ണർഅപ്പ് വിജയികള്ക്ക് കണ്ണൂർ ജില്ലാ പ്രസിഡന്റ് അൻവർ വാരം, സെക്രട്ടറി മുക്താർ എന്നിവർ ചേർന്ന് കൈമാറി.
പരിപാടിയിൽ ഇഗ് നൈറ്റ്, സീസൺ 4 ലോഗോ പ്രകാശനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബിൻ നൽകി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. കെ മുഹമ്മദ് നിർവഹിച്ചു.
മുഖ്യ സ്പോൺസർമാരായ യു. പി.സി , വെസ്റ്റേൺ യൂണിയൻ എന്നിവർക്കുള്ള ഉപഹാരം മണ്ഡലം ഭാവാഹികളായ,കബീർ,നജീബ്, ഹാഷിം എന്നിവർ കൈമാറി,
നൗഷാദ് കെ. പി യുടെ അദ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, ഉസ്മാൻ അലി,എൻ. സി മുഹമ്മദ്, സ്പോൺസർമാരായ മുസ്തഫ കവ്വായി, അഷ്റഫ് യു പി.സി,കെൻസാ മാനേജർ അഹമ്മദ് എന്നിവർ ആശംസ പ്രസംഗം നടത്തി.
ടൂർണമെന്റ് റിയാദിലെ കായിക പ്രേമികൾക്ക് വേറിട്ട ഒരു അനുഭവമായി.
സംഘടക സമിതി അംഗങ്ങളായ,അബ്ദു റഹ്മാൻ, ഹാഷിം, റഫീഖ് കല്ലായി, സഈദ്, സഹീർ, റഈസ്, എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു.സാബിത് വേങ്ങാട് സ്വാഗതവും, നിഷാദ് പൊതുവച്ചേരി നന്ദിയും പറഞ്ഞു.
![]()
