ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “സ്കോസ” ഖത്തർ ചാപ്റ്ററിൻ്റെ “റീ കണക്ട് 2k26” നാളെ ( വെള്ളി) ഉച്ചക്ക് ഒരു മണി മുതൽ രാത്രി 10 മണിവരെ ഉം സലാൽ ഫാമിലി ഫാം ഹൗസിൽ വെച്ച് നടക്കും. .1967 നും 2025 നും ഇടയിൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയവരുടെ വിവിധങ്ങളായ പരിപാടികൾ അവിടെ വെച്ച് നടക്കുമെന്നും പരിപാടിയിലേക്ക് ഖത്തറിൽ ഉള്ള മുഴുവൻ സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
55841398, 77805989, 7755 4496, എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നത് ആണ്.
Total Views:
3
