റിയാദ് : പ്രവാസ സമൂഹം വളരെ പ്രതീക്ഷയോടെ കാത്തിരുന്ന റഹീമോചന ഹർജി പരിഗണിക്കുന്നത് റിയാദ് ക്രിമിനൽ കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി ഉത്തരവിട്ടു.രാവിലെ തുടങ്ങിയ കോടതി നടപടികൾ വളരെ പെട്ടന്ന് അവസാനിച്ചെന്നും പ്രതീക്ഷയിൽ തന്നെയാണ് എന്നും സഹായ സമിതി ഭാരവാഹികൾ അറിയിച്ചു.റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ പവർഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ തന്നെ കോടതിയിലെത്തിയിരുന്നു.സിറ്റിങ് പൂർത്തിയായി, കേസ് രണ്ടാഴ്ചക്കകം വിധി പറയും.മകനെ കാണാൻ എത്തിയ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും കുടുംബവും ഇന്നലെ നാട്ടിലേക്ക് മടങ്ങിയിരുന്നു
![]()
