റിയാദ്: “സത്താർ ഇക്ക”യുടെ ഓർമ്മകളും അദൃശ്യ സാനിധ്യവും നിറഞ്ഞു നിന്ന അനുസ്മരണ ചടങ്ങ് റിയാദിൽ നടന്നു.കായംകുളം പ്രവാസി അസോസിയേഷന് ചെയര്‍മാനും രാഷ്ട്രീയ, സമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവുമായിരുന്ന സത്താര്‍ കായംകുളം അനുസ്മരണം സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരെയടക്കം പങ്കെടുപ്പിച്ചു കൊണ്ട് കായംകുളം പ്രവാസി അസോസിയേഷന് ‘കൃപ’ യുടെ നേതൃത്വത്തില്‍ മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
അനുസ്മരണ കമ്മിറ്റി കൺവീനർ ഷിബു ഉസ്മാന് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് ജോസഫ് അതിരുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദിന്റെയും സ്കോളര്‍ഷിപ്പ് കണ്‍വീനര്‍ കെ ജെ റഷീദിന്റെയും കൃപ ഭാരവാഹികളുടേയും സാനിധ്യത്തില്‍ ‘സത്താര്‍ കായംകുളം സ്കോളര്‍ഷിപ്പ്’പദ്ധതി ഉദ്ഘാടനം ഷിഹാബ് കൊട്ടുകാടും ഡോ. ജയചന്ദ്രനും ചേര്‍ന്ന് നിര്‍വഹിച്ചു.കായംകുളം നിയമസഭാ മണ്ഡല പരിധിക്കുള്ളിലെ മിടുക്കരായ വിദ്യാർത്ഥികൽക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയാണ് കൃപയുടെ മുൻ ചെയർമാന്റെ പേരിൽ നടപ്പാക്കുന്നത്
ജനറല്‍ സെക്രട്ടറി ഇസ്ഹാക് ലവ്ഷോര്‍, മുജീബ്കായംകുളം, ഇബ്രാഹീം സുബ്ഹാന്, സൈഫ് കൂട്ടുങ്കല്‍, സെബിന് ഇഖ്ബാല്‍, സിദിഖ് കല്ലൂപ്പറമ്പന്‍, പുഷ്പരാജ്, സുധീര്‍ കുമ്മിള്‍, വി ജെ നസ്റുദ്ദീന്‍, ഷാജി മഠത്തില്‍, സനൂപ് പയ്യന്നൂര്‍, ഡോ. അസ്ലം, ഡോ. അബ്ദുല്‍ അസീസ്, ഷംസു പെരുമ്പട്ട, ആര്.കെ.നായര്‍, ലത്തീഫ് തെച്ചി, ഗഫൂര്‍ കൊയിലാണ്ടി, റസല്‍ മഠത്തിപ്പറമ്പില്‍, അലി ആലുവ, വിജയന് നെയ്യാറ്റിന്‍കര, സാബു, സലാം പെരുമ്പാവൂര്‍, നഹാസ് പാനൂര്‍, നാസര്‍ ലെയ്സ്, ഉമര്‍ മുക്കം, കമറുദ്ധീന്‍ താമരക്കുളം, സജീദ്, ജലീല്‍ ആലപ്പുഴ, ജയൻ കൊടുങ്ങല്ലൂർ ബഷീർ കോട്ടയം,ബിനു കെ തോമസ് ,ഷരീഖ് തൈക്കണ്ടി,ബാബു സ്നേഹതീരം,സലാം ഇടുക്കി,അഷറഫ് മൂവാറ്റുപുഴ,ഷൈജു പച്ച,മജീദ് മൈത്രി,നവാസ് വല്ലാറ്റിൽ,ഖാൻ പത്തനാപുരം,നൗഷാദ് ചിറ്റാർ എന്നിവര്‍ പ്രസംഗിച്ചു.

ഷബീര്‍ വരിക്കപ്പള്ളി, സമീര്‍ റോയ്ബെക്, ഷാജി.പികെ ,സലിം പള്ളിയില്‍, അബ്ദുല്‍ വാഹിദ്, സലിം തുണ്ടത്തില്‍, ഫസല്‍ കണ്ടപ്പുറം, സുധീര്‍ മജീദ്, ഷംസ്സ് വടക്കേത്തലക്കല്‍, സുന്ദരന്‍ പെരുങ്ങാല, ബാബു പികെ, അല്‍ത്താഫ് എന്നിവര്‍ നേതൃത്വം നല്കി. ഷംസുദ്ധീന് ബഷീര്‍ നന്ദി പറഞ്ഞു.
![]()
