പത്തനംതിട്ട: സുരക്ഷിത ശബരിമല യാത്രയ്ക്കായി സേഫ് സോൺ ഹെൽപ്പ് ലൈൻ നമ്പറുകൾ പങ്കുവച്ച് എംവിഡി. ശബരിമല യാത്രയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ എംവിഡി സഹായിക്കുമെന്നും അറിയിച്ചു. എല്ലാ പ്രധാന വാഹന നിര്‍മാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ക്രെയിന്‍ റിക്കവറി, ആംബുലന്‍സ് എന്നി സഹായങ്ങള്‍ എപ്പോഴും ലഭ്യമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന MVD കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും.
ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ താഴെ നൽകുന്നത് കൂടാതെ [email protected] സഹായം അഭ്യർത്ഥിക്കാം
ഇലവുങ്കൽ : 9400044991/9562318181
എരുമേലി : 9496367974/8547639173
കുട്ടിക്കാനം : 9446037100/854763917
![]()
