ഷാർജ : റിയാദിലെ പ്രവാസി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അബ്ദിയ ഷഫീനയുടെ”ജിബ്രീലിന്റെ മകൾ” എന്ന നോവലിന്റെ പ്രകാശനം നാളെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യും.മേളയുടെ അവസാന ദിവസമായ നവംബർ 17ന് രാത്രി 9.30ന് റൈറ്റേഴ്സ് ഫോറത്തിന്റെ ഏഴാം നമ്പർ ഹാളിൽ വെച്ചാണ് പ്രകാശന ചടങ്ങ്. പെൺ പോരാട്ടത്തിലൂടെ അതിജീവനം പ്രമേയമാകുന്ന മാറുന്ന ലോകത്തിന്റെ മാറിയ കാഴ്ചകളാണ് ജിബ്രീലിന്റെ മകൾ തുറന്നു കാട്ടുന്നത് .മലയാള നോവൽ അന്തർദേശീയമാക്കുന്ന ആഹ്ലാദ കാഴ്ചകളാണ് നോവൽ പകരുന്നത്.ഹരിതം ബുക്ക്സ് ആണ് പ്രസാധകർ
![]()
