റിയാദ് :കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി.മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ് മരിച്ചത്.
എക്സിറ്റ് 16 സുലൈയിൽ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ബോൾ ചെയ്യുന്ന സമയത്ത് വേദനവരികയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കയും ചെയ്യുകയായിരുന്നു.
12 വർഷമായി കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു ജോലി.
പിതാവ് :പരേതനായ ഗോപാൽ.
മാതാവ്:ശ്യാമള.
ഭാര്യ:ഷോൾഗി
മക്കൾ:ദ്യാൻ ദേവ്, അനയ് ദേവ്
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്കര, ജാഫർ വീമ്പൂർ, എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
