റിയാദ് :എസ് എം സി കൂട്ടായ്മ അംഗവും , 16 വർഷമായി ഒലയയിലെ എസ് എം സി ഹോസ്പിറ്റലിലെ ജീവനക്കാരനുമായ കൃഷ്ണദാസ് ചേലക്കരക്ക് യാത്രയയപ്പ് നൽകി.
ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രസിഡന്റ് ജോണി അധ്യക്ഷത വഹിച്ചു.
കൂട്ടായ്മയുടെ ഉപഹാരം ട്രഷറർ ബേബി തോമസ് നൽകി.
ജനറൽ സെക്രട്ടറി ഫൈസൽ മുനീർ സ്വാഗതവും വെൽഫെയർ വിംഗ് കൺവീനർ സിജോയ് ചാക്കോ നന്ദിയും പറഞ്ഞു.
ജോയിന്റ് സെക്രട്ടറി ആൻസൺ ജയിംസ്, മാത്തുക്കുട്ടി മംഗലത്തിൽ,സന്തോഷ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
![]()
