കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. യുഡിഎഫിലെ ജൂബിലി ചാക്കോയെ 7നെതിരെ 16 വോട്ടുകൾക്കാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. അതേസമയം വോട്ടെടുപ്പിൽ മുൻ പ്രസിഡന്റ് പി പി ദിവ്യ പങ്കെടുത്തില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് തീരുമാനം. പിന്നീട് രുത്നകുമാരിക്ക് അഭിനന്ദനം നേർന്ന് പി പി ദിവ്യ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കളക്ടർ അരുൺ കെ വിജയൻ ആണ് വിലക്കിയത്. ഇതനുസരിച്ച് രാവിലെ എത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി
![]()
