റിയാദ് :കായംകുളം പ്രവാസി അസോസിയേഷൻ കൃപയുടെ ചെയർമാനും റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സത്താർ കായംകുളത്തിന്റെ ഒന്നാം ചരമ വാർഷികതോടനുബന്ധിച്ച് കൃപ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങ് ഇന്ന് റിയാദിൽ നടക്കും .നവംബർ 14 വ്യാഴാഴ്ച വൈകിട്ട് 7 ന് റിയാദിലെ മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് കായംകുളം നിയമസഭാ മണ്ഡല പരിധിക്കുള്ളിൽ ഉള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ സഹായത്തിനായുള്ള “സത്താർ കായംകുളം സ്കോളർഷിപ്പ് പദ്ധതി”ഉദ്ഘാടനവും നടക്കും
![]()
