കോഴിക്കോട്: ദീര്‍ഘകാലം റിയാദില്‍ പ്രവാസിയായികരുന്ന പരേതനായ കുഞ്ഞിത്താന്‍ മാളിയക്കല്‍ ഉത്താന്‍ കോയയുടെ മകന് സി.എന്‍. അബ്ദുല്‍ മജീദ് (70) കിഴക്കെ നടക്കാവ് CINCO ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം ജവഹര്‍ നഗര്‍ കോളനിയിലെ ‘അയിശ’ വസതിയില്‍ നിര്യാതനായി. തെക്കേപ്പുറത്തെ സാമൂഹിക, സാംസ്കാരിക, കായിക പ്രവര്‍ത്തന മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന അബ്ദുല്‍ മജീദ് മലബാര്‍ ഡവലപ്മെന്റ് ഫോറം എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
ഭാര്യ: ഫാത്തിമ്മ ഇമ്പിച്ചി കടാക്കാലകം. (ഇച്ചാത്തു). മക്കള്‍: ഫാഹിം അബ്ദുല്‍ മജീദ്, നസീഹ് അബ്ദുല്‍ മജീദ് (റിയാദ്), അയിശ ഫബീല. മരുമക്കള്‍ : വി.എം. അനില്‍, നൂഹ ഷംസ്. സഹോദരങ്ങള്‍: സി.എന്‍. അബ്ദുല്‍ റഷീദ്, ഷംസ്സുദ്ദീന് (ഇരുവരും റാസ് അല്‍ ഖൈമ), നൗഷാദ്, ഖദീജ (കച്ചു), നജീബ (കുഞ്ഞു), വജീഹ, പരേതയായ മെഹറുന്നീസ.
![]()
