റിയാദ്:”മൈത്രി കേരളീയം” ഇന്ന് റിയാദിൽ നടക്കും,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.മൈത്രി കേരളീയം പുരസ്ക്കാരം എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും മൈത്രി കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ഡോ. പുനലൂര്‍ സോമരാജന് ഗാന്ധിഭവനും സമ്മാനിയ്ക്കും. മൈത്രി ഹ്യുമാനിറ്റേറിയന്‍ പുരസ്ക്കാരത്തിന് യുഎഇയിലെ സാമൂഹിക പ്രവര്ത്തകന് നസീര്‍ വെളിയിലിനെയും തെരഞ്ഞെടുത്തു. പരിപാടിയിൽ ഇവർ മുഖ്യാഥിതികളായി പങ്കെടുക്കും.
നവംബര്‍ 1 ാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ മലാസ് ഡൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ മൈത്രി കേരളീയം-2024’ അരങ്ങേറും
![]()
