തായിഫ്: തായിഫ് കെ.എം.സി.സി സംഘടിപ്പിച്ച ഫാമിലി മീറ്റ് ശ്രദ്ധേയമായി.കുടുംബിനികളുടെയും കുട്ടികളുടെയും വര്‍ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മീറ്റില്‍ കുടുംബിനികള്‍ക്കായി പായസം മത്സരം കുട്ടികളുടെ മ്യൂസിക്കല്‍ ചെയര്‍, ലെമണ്‍ സ്പൂണ്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ അരങ്ങേറി. എല്ലാ മത്സരങ്ങളിലും നിരവധി പേര് പങ്കെടുത്തു. പായസം മത്സരത്തില്‍ ബുഷ്റ ഇല്യാസ്, ഹഫ്സത്ത് മജീദ്, ഉമ്മു ബിലാല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മറ്റുള്ളവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി.
പരിപാടിയുടെ പ്രചരണാര്‍ത്ഥം നല്കിയ സമ്മാന കൂപ്പണില്‍ ഹുസൈന്, അബ്ദുറഹ്മാന്, സല്മാന് എന്നിവര്‍ വിജയികളായി. നൂഹ് ബീമാപള്ളിയുടെയും ആശ ഷിജുവിന്റെയും നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ ഗാനസന്ധ്യയും ഗസല്‍, മുട്ടിപ്പാട്ട് തുടങ്ങിയവരും മീറ്റിന് കൊഴുപ്പേകി.സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മേഖലയിലെ എല്ലാ മത സാമൂഹിക രാഷ്ട്രീയ സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. തായിഫ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് സാലിഹ് നാലകത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബിലാല്‍ ഖിറാഅത്ത് നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ബാസ് രാമപുരം ഉദ്ഘാടനം ചെയ്തു. ജലീല്‍ തോട്ടോളി, ഷാജി പന്തളം, അബ്ദുല്‍ അസീസ്
റഹ്മാനി, ജാബിര്‍, സെമീര്‍ ആലപ്പുഴ, മഹമൂദ് തലശ്ശേരി ആശംസകള്‍ നേര്‍ന്നു. സലാം പുല്ലാളൂര്‍, മുസ്തഫ പെരിന്തല്‍മണ്ണ, മുഹമ്മദ് ഷ തങ്ങള്‍, കോയ കടലുണ്ടി, സലാം മുള്ളമ്പാറ, യാസര്‍ കാരക്കുന്ന്, ശിഹാബ് കൊളപ്പുറം, ജംഷീര്‍ ഐക്കരപ്പടി, കാസിം തുടങ്ങിയവര്‍ നേതൃത്വം നല്കി.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശരീഫ് മണ്ണാര്‍ക്കാട് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്മാന് സുനീര്‍ ആനമങ്ങാട് നന്ദിയും പറഞ്ഞു.
![]()
