മലപ്പുറം :നിലമ്പൂര്‍ സി.എച്ച് സെന്ററിന് ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി നല്കിയ ഫണ്ട് കൈമാറി.ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുബൈര്‍ വട്ടോളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും നിലമ്പൂര്‍ സി.എച്ച് സെന്റര്‍ സെക്രട്ടറിയുമായ ഇസ്മയില്‍ മൂത്തേടത്തിനും, നിലമ്പൂര്‍ സി.എച്ച്. സെന്റര്‍ പ്രസിഡണ്ട് പി.വി. അലി മുബാറക്കിനും ആണ് കൈമാറിയത്.
നിലമ്പൂര്‍ സി.എച്ച് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൈമാറ്റ ചടങ്ങില്‍, സി.എച്ച്. സെന്റര്‍ പ്രസിഡണ്ട് അലി മുബാറക് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇസ്മയില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഇഖ്ബാല്‍ മാസ്റ്റര്‍ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ടും, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ റഷീദ് വരിക്കോടന്‍, സി.എച്ച്. സെന്റര്‍ ട്രഷറര്‍ കൊമ്പന് ഷംസുദ്ദീന്, സി.എച്ച്. സെന്റര്‍ സെക്രട്ടറി ഗഫൂര്‍ തോണിക്കടവന്‍. ജിദ്ദ നിലമ്പൂര്‍ മണ്ഡലം കെഎംസിസി ഭാരവാഹികളായ, സലീം മുണ്ടേരി, അമീന് ഇസ്ലാഹി, നിഷാജ് അണക്കായ്, ഉസ്മാന് എടക്കര, ജിഷാര്‍ അണക്കായ്, അബ്ദുസലാം പൂളപ്പാടം, നിലമ്പൂര്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി കൂമംഞ്ചീരി ഷൗക്കത്ത് (നാണിക്കുട്ടി) എന്നിവര്‍ പ്രസംഗിച്ചു. സി.എച്ച്. സെന്റര്‍ ഭാരവാഹിയായ കണ്ണാട്ടില്‍ ബാപ്പു സ്വാഗതവും സി.എച്ച്.സെന്റര്‍ ഇന്‍ ചാര്‍ജ് സക്കീര്‍ നന്ദിയും പറഞ്ഞു.
![]()
