ജിദ്ദ : ലേൺ ദി ഖുർആൻ ഓഫ് ലൈൻ മോഡൽ പരീക്ഷയുടെ രജിസ്ട്രേഷൻ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ആരംഭിച്ചു. 2024 നവംബർ 1ന് വൈകുന്നേരം നാലു മണി മുതൽ 5.30 വരെ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിലാണ് പരീക്ഷ. 2000-ൽ ആരംഭിച്ച ലേൺ ദ ഖുർആൻ സംരംഭം അനുസ്യൂതമായ 18 ഘട്ടങ്ങളിലൂടെ ഒരുവട്ടം പൂർത്തീകരിച്ചു. പുനരാവർത്തനത്തിന്റെ ഏഴാംഘട്ട പാഠഭാഗമായി മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുർആൻ വിവരണത്തിന്റെ സൂറ:സ്വാദ്, സുമർ, മുഅ്മിൻ വരെ യുള്ള മൂന്ന് അധ്യായങ്ങളാണ് ഉണ്ടാവുക.
രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. 012- 6532 022, 055 627 8966, 050 443 4023, 050 939 6416.
![]()
