ദമാം : ഒ ഐ സി സി ദമാം ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണപ്പകിട്ട് 2024 ജനപങ്കാളിത്തം കൊണ്ടും കലാപ്രതിഭകളുടെ വിസ്മയ പ്രകടനങ്ങൾകൊണ്ടും ഏറെ ശ്രദ്ധേയമായി.
സെപ്തംബർ 27 ന് ദമ്മാം ഫൈസലിയയിലെ ഫാം ഹൗസിൽ വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആരംഭിച്ച ഓണഘോഷ പരിപാടി “ഓണപ്പകിട്ട് 2024 ” സാമൂഹിക സാംസ്കാരിക രംഗത്തെ ആനവാഹി പേര് പങ്കെടുത്തു. സാംസ്കാരിക സമ്മേളനം ദമ്മാം റീജിയണൽ കമ്മിറ്റി പ്രെസിഡന്റ്റ് ഇ കെ . സലിം ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോണി പുതിയാറ അധ്യക്ഷതവഹിച്ചു. റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ഷിഹാബ് കായംകുളം,ജോൺ കോശി,യഹിയ കോയ, പ്രോഗ്രാം കൺവീനർ രാജീവ് ആലപ്പി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹാസ്യ കലാകാരൻമായ രാജാസാഹിബും , മുൻഷി രഞ്ജിത്തും മുഖ്യ അതിഥികളായിരുന്നു.
ജനറൽ സെക്രട്ടറി ജലീൽ പള്ളാത്തുരുത്തി സ്വാഗതവും വൈസ് പ്രസിഡന്റ് റോയി കരുമാടി നടിയും പറഞ്ഞു.
പ്രവാസലോകത്തെ അറിയപ്പെടുന്ന ഗായകരായ സിദ്ദിഖ് കായംകുളം, സിറാജ് ആലപ്പി, സെലീന ജലീൽ എന്നിവർ നേതൃത്വം കൊടുത്ത സംഗീത വിരുന്നും, കുട്ടികളുടെയും, മുതിർന്നവരുടെയും നൃത്തനൃത്യങ്ങളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.മുൻഷി രഞ്ജിത്തിന്റെ ഹാസ്യ കഥയും, രാജാസാഹിബിന്റെ സിനിമാനടന്മാരുടെ അനുകരണവും, പാട്ടും കാണികൾ ഏറെ ആസ്വദിച്ചു.
![]()
