ദോഹ: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ മനുഷ്യർക്ക് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ ധന സമാഹരണ ക്യാമ്പയിന്റെ ഖത്തർ തല ലോഞ്ചിങ് കെ.എം.സി.സി. ഖത്തർ ആസ്ഥാനത്ത് നടന്നു. സംസ്ഥാന ഉപദേശക സമിതി ഭാരവാഹികൾ, സംസ്ഥാന ഭാരവാഹികൾ, ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ സംസ്ഥാന കൗൺസിലർമാർ, വിങ് ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് നടന്ന ചടങ്ങിൽ വയനാടിലെ ദുരിത ബാധിതർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ഐക്യദാർഢ്യവും നടന്നു. മുസ്ലിം ലീഗ് നടപ്പാക്കുന്ന പദ്ധതിയുടെ വിജയത്തിന് വേണ്ടിയുള്ള ഫണ്ട് സമാഹരണം വൻ വിജയമാക്കാൻ കെ.എം.സി.സി. മുൻ സംസ്ഥാന പ്രസിഡന്റും മുസ്ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റുമായ പി.എസ്.എച്ച്. തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ ഉണർത്തി.
ക്യാമ്പയിന്റെ ഭാഗമായി ഭാരവാഹികളും നേതാക്കളും ഓഫറുകൾ പ്രഖ്യാപിച്ചു. ‘ഫോർ വയനാട്’ ആപ്പ് വഴിയാണ് പണമടക്കേണ്ടത്. കെ.എം.സി.സി. യിലെ മുഴുവൻ അംഗങ്ങളെയും ക്യാമ്പയിൻ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിർവഹിക്കും.
സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സയ്യിദ് സനാഉല്ല തങ്ങൾ പാനൂർ പ്രാർത്ഥന സംഗമത്തിന് നേതൃത്വം നൽകി. അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ അതിഥിയായി സംബന്ധിച്ചു. ചെയർമാൻ എം.പി ഷാഫി ഹാജി, ഹമദ് മൂസ തിരൂർ, ഭാരവാഹികളായ കെ മുഹമ്മദ് ഈസ, സൽമാൻ എളയിടം, ഇസ്മായിൽ വയനാട്, ഡോ. ഷഫീഖ് താപ്പി, ജബ്ബാർ ഹാജി എരിയാൽ തുടങ്ങിയവർ ഓഫറുകൾ സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിച്ചു. ഉപദേശക സമിതി വൈസ് ചെയർമാന്മാരായ എസ്.എ.എം ബഷീർ, പി.വി മുഹമ്മദ് മൗലവി, സിവി ഖാലിദ് എന്നിവർ സംസാരിച്ചു.
വയനാട് പുനരധിവാസ സഹായ സമിതി ആക്ടിങ് ചെയർമാൻ അബ്ദു നാസർ നാച്ചി സ്വാഗതവും ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു. സമിതി നേതാക്കളായ മുസ്തഫ എലത്തൂർ, റഷീദ് ഹാജി തിരൂർ, ടി ടി കെ ബഷീർ, പുതുക്കുടി അബൂബക്കർ, സിദ്ധീക്ക് വാഴക്കാട്, അലി മൊറയൂർ, താഹിർ താഹ കുട്ടി, വിടി എം സാദിഖ്, ഫൈസൽ കേളോത്ത്, ശംസുദ്ധീൻ എം.പി തുടങ്ങിയവർ നേതൃത്വം നൽകി.
![]()
